
ട്രാഫിക് ബ്ലോക്ക് നീണ്ടത് 32 മണിക്കൂറോളം; മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെട്ടു
ഇന്ദോർ: ഇന്ദോർ-ദേവാസ് ഹൈവേയിൽ വാഹനക്കുരുക്കിൽപെട്ട് മൂന്നു പേർ മരിച്ചു. 32 മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിൽ നാലായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കിടന്നത്. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാത്രി വരെ നീണ്ടു.
ഹൈവേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടുമാണ് വന്‍ ഗതാഗതക്കുരുക്കിന് കാരണമായത്. സന്ദീപ് പട്ടേൽ എന്ന 32 കാരൻ ഗതാഗതക്കുരുക്കിൽപെട്ട് വൈദ്യസഹായം ലഭിക്കാതെയാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽപെട്ടത്.
കമൽ പഞ്ചൽ എന്ന 62 കാരനാണ് മരിച്ച മറ്റൊരാൾ. ട്രാഫിക് ബ്ലോക്കിൽപെട്ടതിനു പിന്നാലെ കുഴഞ്ഞു വീണാണ് കമൽ പഞ്ച് മരിച്ചത്. ബൽറാം പട്ടേലാണ് മരിച്ച മറ്റൊരാൾ.