ജന്മദിനം ആഘോഷിക്കാൻ എത്തിയ 10 സുഹൃത്തുക്കളിൽ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

24, 18, 17 വയസ് പ്രായമുള്ളവരാണ് മരിച്ചത്
Three out of 10 friends who arrived to celebrate a birthday drowned in the river.

ജന്മദിനം ആഘോഷിക്കാൻ എത്തിയ 10 സുഹൃത്തുക്കളിൽ 3 പേർ പുഴയിൽ മുങ്ങിമരിച്ചു

file image

Updated on: 

അനകപള്ളെ: ആന്ധ്രാപ്രദേശിൽ ജന്മദിനം ആഘോഷിക്കാൻ ഒത്തുചേർന്ന 10 പേരിൽ മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചു. അനകപള്ളെ ജില്ലയിലെ പൊനുഗൊള്ളുവിലെ വരാഹ പുഴയിലാണ് സംഭവം.

24, 18, 17 വയസ് പ്രായമുള്ളവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് പുഴയ്ക്ക് അരികിൽ സംഘത്തിലൊരാളുടെ ജന്മദിനാഘോഷ പരിപാടികൾക്ക് സുഹൃത്തുക്കളായ ഇവർ എത്തിയത്. ഇതിനിടെ നാല് പേർ പുഴയിൽ കുളിക്കാൻ ഇറങ്ങി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇവരിൽ മൂന്ന് പേർ മുങ്ങിമരിക്കുകയായിരുന്നു. മരിച്ചവർക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നും ഒഴുകിപ്പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.