മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു, 12 പേർക്ക് പരുക്ക്

അലിയ, ഫഹീം എന്നിവരാണു മരിച്ചതെന്നു തിരിച്ചറിഞ്ഞു. കെട്ടിടത്തിന് പത്തു വർഷത്തോളമേ പഴക്കമുള്ളൂ എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
three storey building collapses in Indore

14 members of a family were trapped under the debris of the building.

Updated on

ഇൻഡോർ: കനത്ത മഴയെത്തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നു നില കെട്ടിടം ഇടിഞ്ഞുവീണു. രണ്ടു പേർ മരിക്കുകയും പന്ത്രണ്ട് പേർക്കു പരുക്കേൽക്കുകയും ചെയ്തു. മരിച്ചവർ അലിയ, ഫഹീം എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

തകർന്ന വീണ കെട്ടിടത്തിനിടയിൽ ഒരു കുടുംബത്തിലെ പതിനാലു പേരാണ് കുടുങ്ങി കിടന്നതെന്ന് ജില്ലാ കലക്റ്റർ ശിവം വർമ പറഞ്ഞു.

ഇവരിൽ പന്ത്രണ്ട് പേർ മഹാരാജാ യശ്വന്ത് റാവു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിനു പത്തു വർഷത്തോളം മാത്രമാണു പഴക്കമെന്നു പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com