മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; 12 പേരെ രക്ഷിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനം തുടരുകയാണ്
Three-storey chawl collapses in mumbai rescue operation goes on

മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു; 12 പേരെ രക്ഷിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Updated on

ബാന്ദ്ര: മുംബൈ ബാന്ദ്രയുടെ പടിഞ്ഞാറൻ മേഖലയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 12 ഓളം പേരെ രക്ഷപെടുത്തിയെങ്കിലും ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുക‍യാണ്.

പ്രഥമിക വിവരമനുസരിച്ച് കെട്ടിടത്തിനുള്ളിൽ ഒരു സിലിണ്ടർ സ്ഫോടനം ഉണ്ടായതായും അതിന്‍റെ ആഖ്‍യാതത്തിൽ കെട്ടിടം തകർന്നതായുമാണ് വിവരം. പിടിഐയുടെ റിപ്പോർട്ടനുസരിച്ച് വെള്ളിയാഴ്ച പുലർച്ചെ 5.50 ഓടെയാണ് അപകടമുണ്ടായത്.

അഗ്നിശമന സേന, മുംബൈ പൊലീസ്, ബിഎംസി എന്നിവർ സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നും മുംബൈ പൊലീസിന്‍റെയും മുനിസിപ്പൽ കോർപ്പറേഷന്‍റെ ലോക്കൽ വാർഡ് മെഷിനറിയുടെയും സംഘങ്ങൾ സ്ഥലത്തുണ്ടെന്നും അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com