
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. 81 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇലക്ഷന്‍ കമ്മീഷന്‍റെ കണക്കു പുറത്തുവരുമ്പോള്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം.
തെരഞ്ഞെടുപ്പില്‍ കാര്യമായ ആക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റീ പോളിങ് നടത്തണമെന്ന ആവശ്യം ഒരിടത്തു നിന്നും ഉയര്‍ന്നിട്ടില്ലെന്നു ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 60 സീറ്റുകളിലേക്കു നടന്ന മത്സരത്തില്‍ 259 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. 3,337 പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.