സാങ്കേതിക തകരാർ; പറന്നുയർന്ന് മിനിറ്റുകൾക്കകം ഇൻഡിഗോ വിമാനം തിരിച്ചിറക്കി

തിരുപ്പതി-ഹൈദരാബാദ് വിമാനമാണ് തിരുപ്പതിയിൽ തന്നെ തിരിച്ചിറക്കിയത്
thruppathi-hydrabad indigo airlines emergency landing due to technical issue

സാങ്കേതിക തകരാർ; പറന്നുയർന്ന് മിനിറ്റുകൾക്കകം ഇൻഡിഗോ വിമാനം തിരിച്ചിറക്കി

file image

Updated on

ഹൈദരാബാദ്: പറന്നുയർന്നതിനു പിന്നാലെ സാങ്കേതിക തകരാർ കണ്ടെത്തിയതിനു പിന്നാലെ യാത്രാവിമാനം തിരിച്ചിറക്കി. ഇൻഡിഗോയുടെ എയർബസ് എ321 നിയോ മോഡലിലുള്ള വിമാനമാണ് ഞായറാഴ്ച യാത്രയാരംഭിച്ചതിനു പിന്നാലെ വിമാനം തിരിച്ചിറക്കിയത്. തിരുപ്പതി-ഹൈദരാബാദ് വിമാനമാണ് തിരുപ്പതിയിൽ തന്നെ തിരിച്ചിറക്കിയത്.

തിരുപ്പതി വിമാനത്താവളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ലാൻഡിങ്ങിന് അനുമതി ലഭിക്കാതെ വന്നതോടെ ഏകദേശം 40 മിനിറ്റോളം വിമാനത്താവളത്തിന് സമീപം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ലാൻഡ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com