വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുലി വന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു
tiger killed 4 year old baby in valparai
വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
Updated on

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ 4 വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശി അയിനൂര്‍ അന്‍സാരിയുടെ മകള്‍ അപ്‌സര ഖാത്തൂരാണ് (4)മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുലി വന്ന് കുട്ടിയെ കടിച്ചെടുത്തു കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ കൊണ്ട് പുലി പോകുന്നത് കണ്ട സമീപ വാസികള്‍ പാട്ടയും മറ്റും കൊട്ടി ബഹളം വെച്ചപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടി രക്ഷപ്പെട്ടെങ്കിലും ചോരവാര്‍ന്ന് കുട്ടി മരണപ്പെട്ടിരുന്നു.

കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ ഗവണ്‍മെന്‍റ് ആശുപത്രിയിലാണ്. കേരള വാല്‍പ്പാറ അതിര്‍ത്തിയിലെ ഊശി മലയിലെ തേയില തോട്ടത്തിലാണ് സംഭവം. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലായത്തില്‍ നിന്നാണ് കുട്ടിയെ പുലിയെടുത്തു കൊണ്ടു പോയത്. പുലിയുടെ വലിയ ശല്യമുള്ള പ്രദേശമാണിവിടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com