'സൽമാൻ ഖാനായിരുന്നു യഥാർഥ ലക്ഷ‍്യം'; ഒടുവിൽ ടൈഗർ ഷ്രോഫിലേക്ക് തിരിഞ്ഞു, പ്രതികളുടെ നിരീക്ഷണത്തിൽ പ്രമുഖരും

മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാന്‍റെ വീട് പ്രതികൾ നിരീക്ഷിച്ചതായും നീക്കങ്ങൾ പിന്തുടർന്നുവെന്നുമാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
'Salman Khan was the real target'; the focus eventually shifted to Tiger Shroff; prominent figures also under the accused's surveillance.

അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ

Updated on: 

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരേ ആക്രമണം നടത്തിയ കേസിലെ പ്രതികളെ പൊലീസ് ചോദ‍്യം ചെയ്തു. ടൈഗർ ഷ്രോഫായിരുന്നില്ല മറിച്ച് സൽമാൻ ഖാനായിരുന്നു തങ്ങളുടെ യഥാർഥ ലക്ഷ‍്യമെന്ന് പ്രതികളായ മൂന്നുപേരും ചോദ‍്യം ചെയ്യലിനിടെ സമ്മതിച്ചതായാണ് വിവരം.

മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാന്‍റെ വീട് പ്രതികൾ നിരീക്ഷിച്ചതായും നീക്കങ്ങൾ പിന്തുടർന്നുവെന്നുമാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ അദ്ദേഹത്തിനുള്ള കനത്ത സുരക്ഷ കാരണം ടൈഗർ ഷ്രോഫിനെ ലക്ഷ‍്യംവയ്ക്കുകയായിരുന്നു. സൽ‌മാനെ കൂടാതെ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരെയും പ്രതികൾ ലക്ഷ‍്യംവച്ചിരുന്നതായാണ് കണ്ടെത്തൽ‌. ജുഹുവിൽ ഫുട്ബോൾ കളിക്കാൻ ടൈഗർ വരാറുണ്ടെന്ന് പ്രതികളോട് ഒരാൾ പറഞ്ഞതായി സൂചനയുണ്ട്. ഇതോടെ ഒക്റ്റോബർ 11ന് ടൈഗറിനെ ആക്രമിക്കാനായി പ്രതികൾ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിലെത്തിയിരുന്നുവെങ്കിലും അന്ന് താരം എത്തിയിരുന്നില്ല.

‌ഒക്റ്റോബർ 18ന് മുംബൈയിലെ ജുഹു പ്രദേശത്ത് നടന്ന ആക്രമണത്തിൽ തലനാരിഴയ്ക്കാണ് ടൈഗർ രക്ഷപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്‍റെ ഡ്രൈവർക്കും സമീപത്തുണ്ടായ ആരാധകനും പരുക്കേറ്റിരുന്നു. അതേസമയം, സ്ത്രീകൾ അടക്കം നാലുപ്രതികളെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ആക്രണത്തിന്‍റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്കു വേണ്ടി അനിൽ പണ്ഡിറ്റ് എന്നയാൾ ഏറ്റെടുത്തിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുകയാണ്.

logo
Metro Vaartha
www.metrovaartha.com