സമയമായി; തമിഴ് രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നുവെന്ന് ശശികല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല 2021ലാണ് ജയിൽ വിമോചിതയായത്
 വി.കെ. ശശികല
വി.കെ. ശശികല

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനുള്ള സമയമായെന്ന പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല. ഒരു കാലത്ത് ജയലളിതയുടെ നിഴലായി നിന്ന് തമിഴ്നാടിനെ മുഴുവൻ നിയന്ത്രിച്ചിരുന്ന ശക്തിയായിരുന്നു വി.കെ. ശശികല. പക്ഷേ സൂപ്പർ പവർ ജയലളിതയുടെ മരണത്തോടെ ശശികലയെ നിരന്തരമായി നിർഭാഗ്യങ്ങൾ പിന്തുടരുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല 2021ലാണ് ജയിൽ വിമോചിതയായത്. പക്ഷേ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയാണെന്ന അവരുടെ പ്രഖ്യാപനം തമിഴകത്തെ ഞെട്ടിച്ചു. ഇപ്പോഴിതാ വീണ്ടും ശശികല രാഷ്ട്രീയത്തിലേക്കെത്തുന്നു.

തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പാർട്ടി പരാജയം ഏറ്റു വാങ്ങുന്ന സാഹചര്യത്തിലാണ് തിരിച്ചു വരാൻ ഒരുങ്ങുന്നതെന്ന് ശശികല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ അമ്മ ഭരണം തിരിച്ചെത്തുമെന്നും ശശികല പറഞ്ഞു.

പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയെയും ശശികല രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ നേതാവ് കൃത്യമായ ചോദ്യങ്ങൾ ചോദിക്കാത്ത സാഹചര്യത്തിൽ സർക്കാരിനെ താൻ നേരിടുമെന്നും അവർ പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങൾ എനിക്കൊപ്പമുണ്ടെന്നതിൽ എനിക്കുറപ്പുണ്ട്. ഞാൻ ശക്തമാണ്. അണ്ണാ ഡിഎംകെ പൂർണമായും തകർന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനിലാണ് തിരിച്ചു വരവെന്നും അവർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.