തിരുപ്പതി ലഡ്ഡുവിനുള്ള നെയ് വാങ്ങിയത് ഒരു തുള്ളി പാൽ പോലും ശേഖരിക്കാത്ത കമ്പനിയിൽ നിന്ന്

പോത്തിന്‍റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാനോയിലും ഉപയോഗിച്ചാണ് കമ്പനി നെയ് തയാറാക്കിയത്
tirupati laddu fake ghee case investigation report

തിരുപ്പതി ലഡ്ഡുവിനുള്ള നെയ് വാങ്ങിയത് ഒരു തുള്ളി പാൽ പോലും ശേഖരിക്കാത്ത കമ്പനിയിൽ നിന്ന്

file image
Updated on

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയാറാക്കാൻ മായം ചേർത്ത നെയ് വാങ്ങിയ കേസിൽ സിബിഐ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. നെല്ലൂർ കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഭോലെ ബാബഓർഗാനിക് ഡയറി കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്തിരുന്നത്. ഒരു ലിറ്റർ പാൽ പോലും വാങ്ങുകയോ സംഭവരിക്കുകയോ ചെയ്യാതെയാണ് കമ്പനി നെയ് തയാറാക്കി വിതരണം ചെയ്യുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

പോത്തിന്‍റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാനോയിലും ഉപയോഗിച്ചാണ് കമ്പനി നെയ് തയാറാക്കിയത്. 22 ഭോലെ ബാബ ഓർഗാനിക് ഡയറിയെ 2022 ൽ കരിമ്പട്ടികയിൽ പെടുത്തിയെങ്കിലും മറ്റു കമ്പനികളിലൂടെ വ്യാജ നെയ് വിതരണ തുടരുകയായിരുന്നു.

2024 സെപ്റ്റംബറിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മുൻ ഭരണക്കാലത്ത് ടിടിഡി ലഡ്ഡുവിൽ മൃഗക്കൊഴുത്ത് തെർത്തുവെന്ന് ആരോപിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. തുടർന്ന് കോടതി നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com