തക്കാളി വില 20 രൂപയിലെത്തി; പ്രതിസന്ധിയിലായി കർഷകർ

വ​ന്‍ തോ​തി​ല്‍ പ​ണം ചെ​ല​വ​ഴി​ച്ച് ത​ക്കാ​ളി കൃ​ഷി​യി​റ​ക്കി​യ ക​ര്‍ഷ​ക​ര്‍ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
തക്കാളി വില 20 രൂപയിലെത്തി; പ്രതിസന്ധിയിലായി കർഷകർ

ന്യൂ ഡൽഹി: റെ​ക്കോ​ഡ് വി​ല​യി​ൽ നി​ന്നു കു​ത്ത​നെ ഇ​ടി​ഞ്ഞ് ത​ക്കാ​ളി വി​ല. ഇ​തോ​ടെ ക​ര്‍ഷ​ക​ര്‍ വീ​ണ്ടും ദു​രി​ത​ത്തി​ലാ​യി.ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​യ​ല സീ​മ​യി​ലെ നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ റോ​ഡ​രി​കി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞു. അ​തേ​സ​മ​യം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് ത​ക്കാ​ളി വി​ള​വെ​ടു​ക്കാ​ത്ത ക​ർ​ഷ​ക​രു​മു​ണ്ട്. സ​മീ​പ​പ്ര​ദേ​ശ​ത്തെ മൊ​ത്ത​ക്ക​ച്ച​വ​ട വി​പ​ണി​യി​ലേ​ക്കു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത കൂ​ലി പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യോ​ടെ ത​ന്നെ മൊ​ത്ത വി​പ​ണി​യി​ല്‍ ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല പ​ത്ത് രൂ​പ​യോ​ളം എ​ത്തി​യി​രു​ന്നു. ചി​ല്ല​റ വി​പ​ണി​യി​ല്‍ ഈ ​സ​മ​യം 20 രൂ​പ മു​ത​ല്‍ 30 രൂ​പ വ​രെ​യാ​യി വി​ല. ഏ​താ​നും മാ​സം മു​മ്പ് വ​ന്‍ വി​ല കി​ട്ടി​യി​രു​ന്ന സ​മ​യ​ത്ത് വ​ന്‍ തോ​തി​ല്‍ പ​ണം ചെ​ല​വ​ഴി​ച്ച് ത​ക്കാ​ളി കൃ​ഷി​യി​റ​ക്കി​യ ക​ര്‍ഷ​ക​ര്‍ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സീ​സ​ണി​ല്‍ വി​ള​വെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​ര​വ​ധി ക​ര്‍ഷ​ക​ര്‍ തീ​രു​മാ​നി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ മൊ​ത്ത​വി​പ​ണി​യി​ല്‍ മൂ​ന്ന് രൂ​പ​യാ​ണ് കി​ലോ​യ്ക്ക് ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ര​ണ്ട് രൂ​പ​യി​ലേ​ക്കും താ​ഴേ​ക്കും എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com