ഇഡ്ഡലി, മാർക്കോ, ധർമേന്ദ്ര...; 2025 ലെ സെർച്ച് ഹിസ്റ്ററി പുറത്തു വിട്ട് ഗൂഗിൾ

ഐപിഎൽ തന്നെയാണ് ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞത്
top google search trends india 2025 reveals ipl in the first place

ഇഡ്ഡലി, മാർക്കോ, ധർമേന്ദ്ര...; 2025 ലെ സെർച്ച് ഹിസ്റ്ററി പുറത്തു വിട്ട് ഗൂഗിൾ

representative image

Updated on

2025 അവസാനിക്കാനിരിക്കെ ഈ വർഷത്തെ സെർച്ച് ഹിസ്റ്ററി പുറത്തു വിട്ട് ഗൂഗിൾ. ഐപിഎൽ, അടുത്തിടെ മരിച്ച ധർമേന്ദ്ര, മലയാളികളുടെ ഇഡ്ഡലി, മഹാകുംഭമേള, ഓപ്പറേഷൻ സിന്ദൂറുമെല്ലാം ലിസ്റ്റിലുണ്ട്.

ഐപിഎൽ തന്നെയാണ് ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞത്. കഴിഞ്ഞ വർഷവും ഐപിഎൽ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. വാർത്ത ഇനത്തിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞത് മഹാകുംഭമേള അപകടമാണ്. പേര് വൈഭവ് സൂര്യവംശി.സിനിമ സയ്യാര, രണ്ടാം സ്ഥാനത്ത കാന്താര, മൂന്നാമത് കൂലിയാണ്, ആറാം സ്ഥാനത്ത് ഉണ്ണി മുകുന്തന്‍റെ മാർക്കോയും ഇടം പിടിച്ചിട്ടുണ്ട്.

പേരുകളിൽ കൂടുതലും ക്രിക്കറ്റ് താരങ്ങളുടേത് തന്നെയാണ്. വൈഭവിന് പിന്നാലെ പ്രയാൻഷ് ആര്യ, അഭിഷേക് ശർമ, ഷെയ്ക് റഷീദ്, ജെമിനാ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരെല്ലാമാണ്. സെർച്ച് ലിസ്റ്റിൽ എഐയിൽ ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്കാർ തെരഞ്ഞത് ഏഷ്യാ കപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫിയുമാണ്.

വർത്തകളിൽ കുംഭമേളയ്ക്ക് ശേഷം അന്തരിച്ച നടൻ ധർമേന്ദ്ര, ബിഹാർ തെരഞ്ഞെടുപ്പ് ഫലം, ഇന്ത്യ - പാക്, ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം എന്നിവയും ഉൾപ്പെടുന്നു. സ്ഥലങ്ങളിൽ ഫിലിപ്പീൻസ്, ജോർജിയ, മൗറീഷ്യസ്, കശ്മീർ എന്നിവ ആദ്യ 10 ൽ ഇടം പിടിച്ചിരിക്കുന്നു. ഭക്ഷണത്തിൽ ഇഡ്ഡലിയാണ് മുന്നിൽ. പോൺസ്റ്റാർ മാർ‌ട്ടിനി, മോദകം, കുക്കീസ്, ബീട്ട്റൂട്ട് കഞ്ഞി, തിരുവാതികൈക്കളി (തമിഴ്നാട്ടിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരം) എന്നിവ ആദ്യ പത്തിലുണ്ട്.

വിശദാംശങ്ങളിൽ എന്താണ് വഖഫ് ബിൽ, എന്താണ് ഓപ്പറേഷൻ സിന്ദൂർ, എന്താണ് മോക്ക് ഡ്രീൽ, എന്താണ് എസ്ഐആർ, എന്നിവയുമെല്ലാം ഇന്ത്യക്കാരുടെ തെരച്ചിലിൽ ഉൾപ്പെടുന്നു. വെടിനിർത്തൽ, മോക്ക് ഡ്രിൽ, പൂക്കി, മെയ്ദിനം, 5201314 എന്ന സംഖ്യ ചൈനീസിൽ അ‍ർത്ഥമാക്കുന്നതെന്താണ്, സ്റ്റാംപീഡ് എന്നിവയുടെയെല്ലാം അർത്ഥങ്ങളും ഏറെ സെർച്ച് ചെയ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com