വിഗ്രഹ നിമജ്ജനം; ട്രാക്റ്റർ പുഴയിലേക്ക് മറിഞ്ഞു പത്തു പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകിട്ടാണ് അപകടം.
 Tractor falls into river, killing ten people

വിഗ്രഹ നിമജ്ജനം; ട്രാക്റ്റർ പുഴയിലേക്ക് മറിഞ്ഞു പത്തു പേർക്ക് ദാരുണാന്ത്യം

Updated on

ഖണ്ട്വ: ദുർഗാ വിഗ്രനിമജ്ജനത്തിനായി ഭക്തരെ കൊണ്ടുപോയ ട്രാക്റ്റർ‌ ട്രോളി പുഴയിലേക്ക് മറിഞ്ഞു പത്തു പേർക്കു ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് ദാരുണ സംഭവം. അപകട സമയത്ത് 25 പേരാണ് ട്രോളിയിലുണ്ടായത്.

മരിച്ചവരിൽ ആറു പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ പ്പെട്ട മറ്റ് യാത്രക്കാർക്കുളള തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം.

വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിലുണ്ടായിരുന്ന കുട്ടി അബദ്ധത്തിൽ ട്രാക്റ്റ് സ്റ്റാർട്ട് ചെയ്തതാണ് വാഹനം പുഴയിലേക്കു മറിയാനുളള കാരണമെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com