തായ്‌ലാൻഡ് സ്വദേശിനികളെ കേന്ദ്രീകരിച്ച് പെൺവാണിഭം: താനെയിൽ 5 പേർ അറസ്റ്റിൽ

15 തായ്‌ലാൻഡ് സ്വദേശിനികളെ രക്ഷപ്പെടുത്തി
Trafficking of Thai women: 5 people arrested in Thane
തായ്‌ലാൻഡ് സ്വദേശിനികളെ കേന്ദ്രീകരിച്ച് പെൺവാണിഭം: താനെയിൽ 5 പേർ അറസ്റ്റിൽ
Updated on

താനെ: തായ്‌ലാൻഡ് സ്വദേശിനികളെ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബുധനാഴ്ച രാവിലെയാണ് താനെ ജില്ലയിലെ ഉല്ലാസ് നഗറിലെ ഒരു ലോഡ്ജിൽ നിന്നും താനെ ആന്‍റി എക്‌സ്‌റ്റോർഷൻ സെൽ പെൺ വാണിഭ സംഘത്തെ പിടികൂടിയത്. ഇതിനെ തുടർന്ന് ഒരു മാനേജർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയും സെക്സ് റാക്കറ്റിൽ അകപ്പെട്ട 15 തായ്‌ലാൻഡ് സ്വദേശിനികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച സിതാര ലോഡ്ജിങ് ആൻഡ് ബോർഡിങ്ങിൽ വച്ചായിരുന്നു അറസ്റ്റ് രേഖപെടുതിയതെന്നു പൊലീസ് പറഞ്ഞു. തായ്‌ലൻഡിൽ നിന്ന് വനിതകളെ ഗാർമെന്‍റ്സ് കമ്പനിയിൽ ജോലിക്കെന്നു പറഞ്ഞു കൊണ്ട് വരികയും പെൺവാണിഭ റാക്കറ്റുകളിൽ ഉൾപെടുത്തുകയും ചെയ്തതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് അസിസ്റ്റന്‍റ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ തർമലെ പറഞ്ഞു.

തുടർന്ന് ഒരു സംഘം രൂപീകരിച്ചു, ലോഡ്ജിൽ കെണിയൊരുക്കി, ഒരു വ്യാജ ഉപഭോക്താവിനെ അയച്ചു, തായ്‌ലൻഡിൽ നിന്ന് റാക്കറ്റിൽ ഏർപ്പെട്ട 15 സ്ത്രീകളെ കണ്ടെത്തി. അസിസ്റ്റന്‍റ പൊലീസ് കമ്മീഷണർ ശേഖർ ബഗഡെ, പൊലീസ് ഇൻസ്‌പെക്ടർ നരേഷ് പവാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മാനേജർ കുൽദീപ് സിംഗ് (37) ആണ് ഇതിന്‍റെ പീന്നിൽ പ്രവർത്തിക്കുന്നത്. ലോഡ്ജിൽ നിന്ന് 5.27 ലക്ഷം രൂപ പിടിച്ചെടുത്തു. ഭാരതീയ ന്യൻ സന്ഹിതയിലെ സെക്ഷൻ 143(1), 143(3) പ്രകാരവും അധാർമിക നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.