
ഛത്തിസ്ഗഡിൽ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധി പേർക്ക് പരുക്ക്
റായ്പുർ: ഛത്തിസ്ഗഡിലെ റായ്പുരിൽ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ നാലു പേർ കുട്ടികളാണ്.
ഒരു കുടുംബ ആഘോഷത്തിൽ പങ്കെടുക്കാൻ പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഛത്തൗഡ് ഗ്രാമത്തിൽ നിന്ന് ബൻസാരിയിലേക്കായിരുന്നു ഇവരുടെ യാത്ര.
ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.