ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 4 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം| video

12 ഓളം കോച്ചുകൾ ട്രാക്കിൽ തെന്നിമാറിയതായാണ് വിവരം
train accident 2 death in up
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി 2 മരണം
Updated on

ഗോണ്ട: ഛത്തീസ്ഗഢിൽ നിന്നും ദിബ്രുഗഢിയിലേക്ക് പോവുകയായിരുന്ന ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 4 മരണം. 25 ഓളം പേർക്ക് പരുക്കേറ്റതായാണ് വിവരം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്. ഉത്തർപ്രദേശിലെ ഗോണ്ടയിൽ വച്ച് ജിലാഹി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. 12 ഓളം കോച്ചുകൾ ട്രാക്കിൽ നിന്ന് തെന്നിമാറിയതായാണ് വിവരം.

അപകടത്തിനു പിന്നാലെ ട്രെയിൻ നിർത്തുകയും ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിച്ചതായാണ് വിവരം. സഹായത്തിനായി ഗോണ്ടയിൽ നിന്നുള്ള എമർജൻസി റെസ്ക്യൂ ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com