
മധുര: ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു. തിരുവനന്തപുരം സ്വദേശിയും കല്ലുഗുഡി സ്റ്റേഷൻ മാസ്റ്ററുമായ അനുശേഖർ (31) ആണ് മരിച്ചത്. ചെങ്കോട - ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തു വച്ച് തന്നെ അനു ശേഖർ മരിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.