തമിഴ്‌നാട്ടിൽ മെമു ട്രെയിനിന്‍റെ 5 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല | Viral Video

വളവു തിരിഞ്ഞതിനു പിന്നാലെ വലിയൊരു ശബ്ദം കേൾക്കുകയായിരുന്നു. ഇതിനു പിന്നാലെ എമർജൻസി ബ്രേക്ക്‌ ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തി.
train derails in Tamil Nadu, no one injured
തമിഴ്‌നാട്ടിൽ മെമു ട്രെയിനിന്‍റെ 5 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല | Viral Video
Updated on

ചെന്നൈ: തമിഴ്നാട്ടിൽ മെമു ട്രെയിനിന്‍റെ 5 കോച്ചുകൾ പാളം തെറ്റി. വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന മെമു ട്രെയിനിന്‍റെ കോച്ചുകളാണ് പാളം തെറ്റിയത്. വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം, വിഴുപ്പുറം യാർഡിനോട് ചേർന്ന് ചൊവ്വാഴ്ച പുലർച്ചെ 5.25 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.

വലിയൊരു വളവിനായിരുന്നു അപകടമുണ്ടായത്. വളവായതിനാൽ ട്രെയിനു വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വളവു തിരിഞ്ഞതിനു പിന്നാലെ വലിയൊരു ശബ്ദം കേട്ടതിനു പിന്നാലെ എമർജൻസി ബ്രേക്ക്‌ ഉപയോഗിച്ച് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതിനാൽ വലിയ അപകടം ഒഴിവായി.

ഈ സമയത്ത് ട്രെയിനിൽ ഏകദേശം 500 ഓളെ യാത്രക്കാരുണ്ടായിരുന്നു. ഉടനെ യാത്രക്കാരെ ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം രാവിലെ 8.30 വരെ നിർത്തിവച്ചിരുന്നു. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ എന്നതടക്കം പരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com