കൊങ്കൺ പാതയിൽ ട്രെയ്ൻ സമയം മാറും

മണ്‍സൂണ്‍ സമയമാറ്റം ജൂണ്‍ പത്തിന് നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം നിലവിലുണ്ടാവുക.
Train time change in Konkan route
കൊങ്കൺ പാതയിൽ ട്രെയ്ൻ സമയം മാറുംഫയൽ ചിത്രം.

തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയ്നുകളുടെ മണ്‍സൂണ്‍ സമയമാറ്റം ജൂണ്‍ പത്തിന് നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം നിലവിലുണ്ടാവുക.

മണ്‍സൂണ്‍ സീസണില്‍ ട്രെയിനുകളുടെ സുരക്ഷിതവും സുഗമവുമായ സര്‍വീസ് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് മാറ്റം. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പുതിയ സമയക്രമം അനുസരിച്ച് റെയില്‍വേ സ്റ്റേഷനുകളിലെത്തണമെന്ന് റെയില്‍വേ അറിയിച്ചു.

രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-പൂനെ ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(22655) എന്നീ ട്രെയ്നുകള്‍ പുലര്‍ച്ചെ 2.15നാകും ജൂണ്‍ പത്ത് മുതല്‍ സര്‍വീസ് ആരംഭിക്കുക. കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ്(22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി(12217), കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ്(12483) എന്നിവ രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50ന് പുറപ്പെടും. രാവിലെ എട്ട് മണിക്കുള്ള തിരുനെല്‍വേലി ജങ്ഷന്‍-ജംനഗര്‍ എക്സ്പ്രസ്(19577), തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്(20923) എന്നീ ട്രെയിനുകള്‍ 5.15ന് പുറപ്പെടും. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്(12202) 9.10ന് പകരം 7.45ന് പുറപ്പെടും.

രാവിലെ 11.15നുള്ള കൊച്ചുവേളി-ഇന്‍ഡോര്‍(20931), കൊച്ചുവേളി-പോര്‍ബന്ദര്‍(20909) എന്നിവ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617) രാവിലെ 10.30നും പുറപ്പെടും. രാവിലെ 10.40നുള്ള എറണാകുളം-മഡ്ഗോവ സൂപ്പര്‍ഫാസ്റ്റ്(10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്(12431) വൈകിട്ട് 7.15ന് പകരം ഉച്ചയ്ക്ക് 2.40ന് സര്‍വീസ് ആരംഭിക്കും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍(12977) വൈകിട്ട് 6.50നും, വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്ഗോവ-എറണാകുളം എക്സ്പ്രസി(10215)ന്‍റെ സര്‍വീസ് രാത്രി ഒമ്പത് മണിക്കുമാകും ആരംഭിക്കുക. പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(22653) തലേദിവസം രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com