ഭീകരവാദത്തിന് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തിയെന്ന കേസ്; യാസിൻ മാലിക് അടക്കം 7 പേർക്ക് വിചാരണ

ഡൽഹി കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്
Case involving the funding of terrorism through hawala transactions: Trial to proceed against 7 individuals, including Yasin Malik

യാസിൻ മാലിക്

Updated on: 

ന‍്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പാക്കിസ്ഥാനിൽ നിന്നും വൻ തുക കൈപ്പറ്റിയെന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്, ബാരമുല്ല എംപി ഷെയ്ഖ് അബ്ദുൾ റഷീദ് എന്നിവർ ഉൾപ്പടെ 7 പേർക്കെതിരേ വിചാരണ ആരംഭിക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു.

റോസ് അവന‍്യു കോടതിയിലെ പ്രത‍്യേക ജഡ്ജി പ്രശാന്ത് ശർമയുടെതാണ് നടപടി. കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി നിയമവിരുദ്ധ മാർഗങ്ങളിലൂടെ ലഭിച്ച 8.94 കോടി രൂപ വെളുപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

എൻഫോഴ്സമെന്‍റ് ഡയറക്‌ട്രേറ്റാണ് ഈ ആരോപണം പ്രധാനമായും ഉന്നയിച്ചത്. 2017ൽ‌ എൻഎഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസിൽ അന്വേഷണമാരംഭിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികൾക്ക് പങ്കുണ്ടെന്ന് സംശയിക്കാൻ പാകത്തിനുള്ള തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡൽഹി കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ സെപ്റ്റംബർ 9ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് കേസിൽ വിചാരണ നടത്താൻ കോടതി വ‍്യക്തമാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com