മോദിയുടെ മതപരാമർശം: പരാതി നൽകി തൃണമൂൽ കോൺഗ്രസ്

19 ന് നടന്ന സമ്മേളനത്തിലെ പരാമർശം സംബന്ധിച്ചാണ് പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണാർഥം പാലക്കാട് നടത്തിയ റോഡ്ഷോ
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചരണാർഥം പാലക്കാട് നടത്തിയ റോഡ്ഷോ

ചെന്നൈ: തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ്. 19 ന് നടന്ന സമ്മേളനത്തിൽ മതത്തെക്കുറിച്ച് പ്രസംഗിച്ചെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

ഇന്ത്യ സഖ്യം ഹിന്ദുക്കളെ തുടർച്ചയായി അപമാനിക്കുകയാണെന്നും മറ്റു മതങ്ങളെ വിമർശിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി ഇത്തരത്തിൽ പ്രസംഗിക്കുന്നതിലൂടെ രാജ്യത്ത് വർഗീയതയുണ്ടാക്കുകയാണെന്നും അത് സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com