പശ്ചിമ ബംഗാളിൽ 30 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസിന്‍റെ ലീഡ്

42 ലോകസഭാ സീറ്റുകളുള്ള ബംഗാളിൽ 30 സീറ്റുകളിൽ തൃണമൂലും 10 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്
trinamool congress lead at west bengal
trinamool congress lead at west bengal
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്‍റെ മുന്നേറ്റം. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെ ഇന്ത്യ സഖ്യവും മമതയും വെവ്വേറെ സ്ഥാനാർഥികളെ നിർത്തുകയായിരുന്നു.

42 ലോകസഭാ സീറ്റുകളുള്ള ബംഗാളിൽ 30 സീറ്റുകളിൽ തൃണമൂലും 10 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. 2 ഇടത്ത് കോൺഗ്രസും മുന്നിട്ടു നിൽക്കുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ 22 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. 18 സീറ്റിൽ ബിജെപിയും 2 ഇടത്ത് കോൺഗ്രസും വിജയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com