പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമിക്കപ്പെടുന്നത്.
Trinamool Congress worker killed in West Bengal

റസാഖ് ഖാന്‍

Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റസാഖ് ഖാന്‍ കൊല്ലപ്പെട്ടു. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം.

വഴിയില്‍ വച്ച് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയ ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു അക്രമികൾ. ഗുരുതരമായി പരുക്കേറ്റ റസാഖ് ഖാനെ ഇവർ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.

ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ ഷൗഖത്ത്‌ മൊല്ലയുടെ അടുത്ത ആളാണ് കൊല്ലപ്പെട്ട റസാഖ് ഖാന്‍. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com