ത്രിപുര നിയമസഭ‍യിൽ കൈയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി

കോൺഗ്രസ്, തിപ്രമോത പാർട്ടി, സിപിഎം എന്നീ പ്രതിപക്ഷങ്ങളിലെ എംഎൽഎമാരെയാണ് സസ്പെൻഡ് ചെയ്തത്
ത്രിപുര നിയമസഭ‍യിൽ കൈയ്യാങ്കളി; ബജറ്റ് സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി

അഗർത്തല: ത്രിപുര നിയമസഭയിൽ കൈയ്യാങ്കളി. സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു.

കോൺഗ്രസ്, തിപ്രമോത പാർട്ടി, സിപിഎം എന്നീ പ്രതിപക്ഷങ്ങളിലെ എംഎൽഎമാരെയാണ് സസ്പെൻഡ് ചെയ്തത്. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കൈയ്യാങ്കളി ഉണ്ടാവുകയായിരുന്നു. കേരള നിയമസഭയിൽ മുൻപുണ്ടായ കൈയ്യാങ്കിളിക്ക് സമാനമായ രീതിയിലാണ് ത്രിപുര നിയമസഭയും നീങ്ങുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com