അക്ബർ, സീത വിവാദം: സിംഹങ്ങൾക്ക് പേരു നൽകിയ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

സിംഹങ്ങൾക്ക് സീത, അക്ബർ എന്നു പേരിട്ടതിനെച്ചൊല്ലിയുണ്ടായ വിവാദത്തിനു പിന്നാലെ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു
tripura-official-suspended-over-lioness-akbar-sita-row
tripura-official-suspended-over-lioness-akbar-sita-row
Updated on

അഗർത്തല: പശ്ചിമബംഗാളിലെ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ എന്നും സീതയെന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. സിംഹങ്ങൾക്ക് സീത, അക്ബർ എന്നു പേരിട്ടതിനെച്ചൊല്ലിയുണ്ടായ വിവാദത്തിനു പിന്നാലെ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇണചേർക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 12 ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്. ഇവരെ സിൽഗുരിയിലെ പാർക്കിലേക്ക് മാറ്റുമ്പോൾ സിംഹങ്ങളുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുര ചീഫ് വൈൽഡ്‌ലൈഫ് വാർഡനായിരുന്നു.

ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങൾക്ക് ഇത്തരത്തിൽ പേര് നൽകിയതെന്ന് ബംഗാൾ വനംവകുപ്പ് കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയിൽ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.

മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ദേശീയ നായകന്‍മാരുടെയും പേരാണോ ഇടുകയെന്ന് ഹൈക്കോടതിയുടെ സീറ്റിങ് ബെഞ്ച് ചോദിച്ചു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ? സിംഹത്തിന് അക്ബർ എന്നു പേരിടുന്നതിനും വിയോജിപ്പാണഉള്ളതെന്നും അക്ബർ മഹാനായ, മതേതരവാദിയായ മുഗർ ചക്രവർത്തിയായിരുന്നെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com