തൃഷയ്‌ക്കെതിരായ ലൈംഗിക പരാമര്‍ശം: മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍

വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്.
trisha and mansoor ali khan controversy
trisha and mansoor ali khan controversy

ചെന്നൈ: തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍. തൃഷയേക്കുറിച്ച് മോശമായി സംസാരിച്ചില്ല. പിന്നെന്തിന് മാപ്പ് പറയണമെന്ന് അദ്ദേഹം ചോദിച്ചു. നടികര്‍ സംഘം തന്നെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാപ്പുപറയാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നും മന്‍സൂര്‍ അലിഖാന്‍ ചോദിച്ചു. ചെന്നൈയിലെ വസതില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

സിനിമയിലെ ബലാത്സംഗരംഗങ്ങള്‍ യഥാര്‍ഥമാണോ. കൊലപാതക ദൃശ്യങ്ങളില്‍ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും വാര്‍ത്താ സമ്മേളനത്തിനിടെ മന്‍സൂര്‍ അലിഖാന്‍ ചോദിച്ചു. താരസംഘടനകള്‍ക്കെതിരെയും നടന്‍ രംഗത്തുവന്നു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്. 4 മണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്‍സൂര്‍ അലിഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. അഭിമുഖത്തില്‍ തമാശയായിട്ടായിരുന്നു താന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com