തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

മരിച്ചവരിൽ ആർ‌ടി‌സി ബസിലെയും ലോറിയിലെയും ഡ്രൈവർമാരും 10 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു
truck-bus collision in Telangana 20 deaths

തെലങ്കാനയിൽ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേർ മരിച്ചു, 18 പേർക്ക് പരുക്ക്

Updated on

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. 20 ഓളം പേർ മരിക്കുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടം. ചരൽ കയറ്റി വന്ന ലോറി സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്.

70 യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന തണ്ടൂർ ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ ലോറിയുടെ ചരൽ ലോഡ് ബസിൽ വീണു, നിരവധി യാത്രക്കാർ ഇതിനടിയിൽ കുടുങ്ങുകയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയുമായിരുന്നു.

മരിച്ചവരിൽ ആർ‌ടി‌സി ബസിലെയും ലോറിയിലെയും ഡ്രൈവർമാർ, നിരവധി സ്ത്രീകൾ, പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞ്, അമ്മ എന്നിവരും ഉൾപ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com