
വിമാനത്തിൽ ട്രക്ക് ഇടിച്ച് അപകടം!
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ആകാശ എയർ വിമാനത്തിൽ ട്രക്ക് ഇടിച്ചു. ചിറകിനു കേടുപാടുണ്ടായതിനെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി മാറ്റി.
മറ്റൊരു കമ്പനി കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഡ്രൈവറാണ് ട്രക്ക് ഓടിച്ചിരുന്നതെന്ന് ആകാശ അധികൃതർ അറിയിച്ചു. വിമാനം എയർപോർട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.