ചർച്ച ഫലം കണ്ടു; ട്രക്ക് സമരം പിൻവലിച്ച് ഉടമകൾ

വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു.
ചർച്ച ഫലം കണ്ടു; ട്രക്ക് സമരം പിൻവലിച്ച് ഉടമകൾ
Updated on

ന്യൂഡൽഹി : പുതിയ ഹിറ്റ് ആന്‍ഡ് റൺ നിയമത്തിനെതിരെ വ്യാപക പ്രതിഷേധത്തെ തുടർന്ന് ട്രക്ക് ഉടമകളുമായി കേന്ദ്രം നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷം സമരം പിൻവലിക്കാന്‍ തീരുമാനിച്ച് ട്രക്ക് തൊഴിലാളികൾ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള യോഗത്തിലാണ് തീരുമാനം. നിയമം ഉടൻ പാസാക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകൾ പറഞ്ഞു. ബുധനാഴ്ച മുതൽ ജോലിക്ക് കയറാൻ ഡ്രൈവർമാർക്ക് നിർദ്ദേശം ലഭിച്ചു.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുമെന്നും അവർ അറിയിച്ചു. നിയമം നടപ്പാക്കുന്നതിന് മുൻപായി ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.