കശ്മീർ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്നു ട്രംപ്, വേണ്ടെന്ന് ഇന്ത്യ

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യുഎസ് പ്രധാന പങ്കുവഹിച്ചെന്നും ട്രംപ് ആവർത്തിച്ചു
Trump offers Kashmir mediation; India rejects third party intervention in issues with Pakistan

ഡോണൾഡ് ട്രംപ്, യുഎസ് പ്രസിഡന്‍റ്

File

Updated on

വാഷിങ്ടണ്‍: കശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ യുഎസ് പ്രധാന പങ്കുവഹിച്ചെന്നും ട്രംപ് ആവർത്തിച്ചു. ചരിത്രപരമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച ഇരു രാഷ്ട്രത്തലവന്മാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

തീരുമാനമെടുക്കാന്‍ വിവേകവും ധൈര്യവും കാണിച്ച ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും നേതൃത്വങ്ങളില്‍ വളരെ അഭിമാനിക്കുന്നു. സംഘര്‍ഷം അവസാനിപ്പിച്ചിരുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് നിരപരാധികളുമായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ യുഎസ് അഭിമാനിക്കുന്നെന്നും ട്രംപ്.

എന്നാൽ, ട്രംപിന്‍റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാൻ നേരിട്ടു ചർച്ചയ്ക്കു വിളിക്കുകയായിരുന്നെന്നും കശ്മീർ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com