
അമിതാഭ് കാന്ത്
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പേരിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കു മേൽ ഏർപ്പെടുത്തിയ 50% അധിക തീരുവ അവസാരമാക്കി മാറ്റണമെന്ന് നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്.
അത്യപൂർവമായി മാത്രം ലഭിക്കുന്ന അവസരം എന്നാണ് അമിതാഭ് കാന്ത് ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക പരിഷ്‌കരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പ് നടത്താനുളള അവസരമാണ് ട്രംപ് ഇന്ത്യയ്ക്ക് തുറന്നുനല്‍കിയതെന്നും, അത് പൂര്‍ണമായി വിനിയോഗിക്കണമെന്നും അമിതാഭ് കാന്ത് എക്‌സിൽ കുറിച്ചു.