ടി.വി. സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് സെക്രട്ടറിയായിരുന്നയാൾ
TV Somanathan Union Cabinet Secretary
ടി.വി. സോമനാഥൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി file
Updated on

ന്യൂഡൽഹി: ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ഈ മാസം 30ന് രാജീവ് ഗൗബ വിരമിക്കുന്ന ഒഴിവിലാണു നിയമനം. 2019ൽ ക്യാബിനറ്റ് സെക്രട്ടറിയായ ഗൗബയ്ക്ക് 2021 മുതൽ കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതോടെ, രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ക്യാബിനറ്റ് സെക്രട്ടറിയായിരുന്നതിന്‍റെ റെക്കോഡും അദ്ദേഹത്തിന് സ്വന്തമായി.

1987 ബാച്ച് തമിഴ്നാട് കേഡർ‌ ഐഎഎസ് ഉദ്യോഗസ്ഥനാണു സോമനാഥൻ. രണ്ടു വർഷമാണു കാലാവധി. സാമ്പത്തിക നയരൂപീകരണത്തിൽ മികച്ച പാരമ്പര്യമുള്ള സോമനാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2015-17ൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിച്ചിരുന്നു. കൊവിഡ് 19 വ്യാപനകാലത്തെ പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത് പ്രഖ്യാപനങ്ങളിൽ സുപ്രധാന പങ്കുവഹിച്ചു. 2020-21ൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾക്കു പിന്നിലും സോമനാഥനായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com