മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

പാർട്ടിയുടെ എക്സിക‍്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ചെന്നൈ: 2026ൽ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) മുഖ‍്യമന്ത്രി സ്ഥാനാർഥിയായി നടൻ വിജയ്‌യെ പ്രഖ‍്യാപിച്ചു. പാർട്ടിയുടെ എക്സിക‍്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം അടുത്ത മാസം നടക്കുന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനം വിപുലമായി നടത്താനും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പൊതുസമ്മേളനങ്ങൾ നടത്താനും പാർട്ടി യോഗത്തിൽ തീരുമാനമായി.

ബിജെപിയുമായി സഖ‍്യത്തിനില്ലെന്ന് യോഗത്തിൽ വിജയ് വ‍്യക്തമാക്കി. ബിജെപിയുമായി സഖ‍്യമുണ്ടാക്കാൻ തമിഴക വെട്രി കഴകം ഡിഎംകെയോ എഐഡിഎംകെയോ അല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com