തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; ടിവികെ പ്രകടന പത്രിക

60 വയസ് പൂർത്തിയാകാത്ത സ്ത്രീകൾക്ക് 2,500 രൂപ വീതം മാസം നൽകുമെന്നും യുവ സംരംഭകർക്ക് 25 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു
tvk election manifesto out

വിജയ്

Updated on

ചെന്നൈ: നടൻ വിജയ് അധ‍്യക്ഷനായ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രകടന പത്രിക പുറത്തിറക്കി. സൗജന‍്യ ഗ‍്യാസ് സിലിണ്ടർ, പ്രതിമാസം ധനസഹായം, ആരോഗ‍്യ ഇൻഷുറൻസ് വിവാഹത്തിന് വധുവിന് സ്വർണവും പട്ടുസാരിയും മാസം തോറും 200 യൂണിറ്റ് സൗജന‍്യ വൈദ‍്യുതി എന്നിങ്ങനെ നീളുന്നു ടിവികെയുടെ വാഗ്ദാനങ്ങളുടെ ലിസ്റ്റ്.

തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് മാസം തോറും 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2000 രൂപയും നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

60 വയസ് പൂർത്തിയാകാത്ത സ്ത്രീകൾക്ക് 2,500 രൂപ വീതം മാസം നൽകുമെന്നും യുവ സംരംഭകർക്ക് 25 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നൽകും. ഇതെല്ലാമാണ് ടിവികെയുടെ പ്രധാന വാഗ്ദാനങ്ങൾ. വാഗ്ദാനങ്ങൾ രാഷ്ട്രീയ പാർട്ടികൾ എത്രത്തോളം നടപ്പിലാക്കുമെന്നതാണ് കണ്ടറിയേണ്ടത്.

logo
Metro Vaartha
www.metrovaartha.com