വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

പൊലീസ് സുപ്രണ്ട് എ. സുജാതയുടേതാണ് നടപടി
tvk erode rally permission denied

നടൻ വിജയ്

Updated on

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം ഡിസംബർ 16ന് ഈറോഡ് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന റാലിക്ക് അനുമതിയില്ല. പൊലീസ് സുപ്രണ്ട് എ. സുജാതയുടേതാണ് നടപടി. ഈറോഡ്- പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു ടിവികെ തീരുമാനിച്ചിരുന്നത്.

എന്നാൽ 70,000 പേരെ പ്രതീക്ഷിക്കുന്നതായി ടിവികെ അറിയിച്ചതോടെ വൻ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി തള്ളുകയായിരുന്നു.

അതേസമയം, ഡിസംബർ 9ന് വിജയ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നുണ്ട്. 5,000 പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ‌ അനുമതി നൽകിയിരിക്കുന്നത്. വിജയ് എത്തുന്ന സമയം കൃത‍്യമായി അറിയിക്കണമെന്നും ഗർഭിണികളും കുട്ടികളും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കരുതെന്നും നിബന്ധനയുണ്ട്. പ്രവർത്തകരെ 500 വീതമുള്ള ബ്ലോക്കുകളായി ഇരുത്തണമെന്നും അടിസ്ഥാന സൗകര‍്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com