കോൺഗ്രസ് സഖ്യരൂപീകരണം‍? വിജയ് യും, അച്ഛനും പ്രവീൺ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് സഖ്യ രൂപീകരണമെന്ന് സൂചന
tvk leader vijay meet congress leader praveen charavarthy

vijay

file

Updated on

ചെന്നൈ: ടിവികെ നേതാവ് വിജയ്‌യും അച്ഛനും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച്ച നടത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവായ പ്രവീണ്‍ ചക്രവര്‍ത്തി.

വിജയ്‌യുമായി കൂടിക്കാഴ്ച്ച നടത്തിയത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്നാണ് വിവരം.

അതേസമയം, തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമി വിജയ്‌യുടെ പിതാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇതെക്കുറിച്ച് ടിവികെ അധികൃതർ പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com