
ബിജെപി സഖ്യത്തിലേക്കില്ല; നയം വ്യക്തമാക്കി ടിവികെ
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ - ബിജെപി സഖ്യത്തിനൊപ്പം ചേരാനില്ലെന്ന് വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ). എടപ്പാടി പളനിസ്വാമി നയിച്ച പൊതുയോഗത്തിൽ ഡിഎംകെ, ബിജെപി കൊടികൾക്കൊപ്പം ടിവികെയുടെ പതാകകളും വീശിയതിനു പിന്നാലെയാണ് വിശദീകരണം. എന്നാൽ, വിജയ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
യോഗത്തിൽ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, ടിവികെയും എൻഡിഎയും സഖ്യത്തിൽ ചേരുന്നതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പളനി സ്വാമി അവകാശപ്പെട്ടിരുന്നു. വിപ്ലവത്തിന്‍റെ മാറ്റൊലികൾ നിങ്ങളുടെ കാതുകൾ നിറയ്ക്കുമെന്നും സ്റ്റാലിനെ വെല്ലുവിളിച്ച് പളനി സ്വാമി പറഞ്ഞു.
കരൂർ ദുരന്തത്തിന്‍റെ പിന്നാലെ വിജയ്‌യുമായി പളനിസ്വാമി അരമണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നു. ഇതുകൂടി വിലയിരുത്തിയ ശേഷമാണ് പ്രതിപക്ഷ സംഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായത്. ഈ പ്രതിപക്ഷ സംഖ്യം മൂന്നാം തവണ അധികാരത്തിൽ കയറാൻ കാത്തിരിക്കുന്ന സ്റ്റാലിൻ സർക്കാരിന് കനത്ത വെല്ലുവിളിയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് ടിവികെ സഖ്യത്തിന്‍റെ വിശദീകരണം.