

വിജയ്
പുതുച്ചേരി: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പൊതുയോഗം ചൊവ്വാഴ്ച പുതുചേരിയിൽ വച്ച് നടക്കും. പുതുചേരിയിലുള്ള പഴയ തുറമുഖത്തിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് യോഗം നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
5,000 പേർക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ അനുമതി. വിജയ് എത്തുന്ന സമയം കൃത‍്യമായി അറിയിക്കണമെന്നും ഗർഭിണികളും കുട്ടികളും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കരുതെന്നും നിബന്ധനയുണ്ട്. പ്രവർത്തകരെ 500 വീതമുള്ള ബ്ലോക്കുകളായി ഇരുത്തണമെന്നും അടിസ്ഥാന സൗകര‍്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.