
വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നേരത്തെ ചികിത്സയിലുണ്ടായിരുന്ന 55 പേർ ആശുപത്രി വിട്ടു. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേരുടെ ആരോഗ‍്യനില അതീവ ഗുരുതരമാണ്.
അതേസമയം ദുരന്തത്തിൽ കഴിഞ്ഞ ദിവസം സർക്കാർ പ്രഖ‍്യാപിച്ച ജുഡീഷ‍്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവർക്ക് ഒരു ലക്ഷവും ധനസഹായവും സർക്കാർ പ്രഖ‍്യാപിച്ചിരുന്നു.