
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് ടിവികെ
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ. എല്ലാ മാസവും 5000 രൂപ വീതം നൽകും. കുടുംബത്തിന്‍റെ മെഡിക്കൽ ഇൻഷുറൻസ്, വിദ്യാഭ്യാസ ചെലവ് തുടങ്ങിയവ ടിവികെ അധ്യക്ഷൻ വിജയ് ഏറ്റെടുക്കുമെന്നു ജനറൽ സെക്രട്ടറി ആധവ് അർജുന പറഞ്ഞു.
ടിവികെ സമിതി ചൊവ്വാഴ്ച കരൂരിലെ വീടുകളിൽ സന്ദർശനം നടത്തുമെന്നു റിപ്പോർട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരെല്ലാം തങ്ങളുടെയും വിജയുടെയും കുടുംബാംഗങ്ങളാണെന്നു അർജുൻ പറഞ്ഞു. ദുരന്തത്തിൽ ടിവികെ യെ പ്രതി സ്ഥാനത്ത് നിർത്താനാണ് ശ്രമമെന്നും അർജുൻ കൂട്ടിച്ചേർത്തു
കരൂരിലെ ദുരന്തം സുപ്രീം കോടതി ജഡ്ജി അജയ് രസ്തോഗി അധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽ നോട്ടത്തിൽ സിബിഐ അന്വേഷിക്കുമെന്നു തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച മദ്രസ് ഹൈക്കോടതി നടപടിയും, തനിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്‍റെ ജുഡിഷ്യൽ അന്വേഷണവും സുപ്രീം കോടതി മരവിപ്പിച്ചുിരുന്നു.