ഹിമാചൽ പ്രദേശിൽ ഇരട്ട ഭൂചലനം

ചമ്പ, കാഗ്ര ജില്ലകളിലാണ് റിക്റ്റർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്
Earthquake in Himachal Pradesh

ഹിമാചൽ പ്രദേശിൽ ഭൂചലനം

Updated on

ഷിംല: ഹിമാചൽ പ്രദേശിൽ നേരിയ തോതിലുള്ള രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ചമ്പ, കാഗ്ര ജില്ലകളിലാണ് റിക്റ്റർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചമ്പയിൽ ഭൂമിക്കടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. പലയിടങ്ങളിലും ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്കോടി. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

logo
Metro Vaartha
www.metrovaartha.com