ഡൽഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നൽകി പ്രതിയുടെ ഭാര്യ

20 വയസുള്ള കോളെജ് വിദ്യാർഥിനിയെ കോളെജിലേക്ക് പോവും തടഞ്ഞ് നിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു
Acid attack on college student in Delhi

ഡൽഹി ആസിഡ് ആക്രമണം; ഇരയുടെ പിതാവിനെതിരേ പരാതി നൽകി പ്രതിയുടെ ഭാര്യ

Updated on

ന്യൂഡൽഹി: ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തിൽ നിർണായക വെളിപ്പെടുത്തൽ. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെതിരേ മുഖ്യ പ്രതിയുടെ ഭാര്യ പരാതിയുമായി രംഗത്തെത്തി. പെൺകുട്ടിയുടെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായാണ് യുവതിയുടെ ആരോപണം.

20 വയസുള്ള കോളെജ് വിദ്യാർഥിനിയെ കോളെജിലേക്ക് പോവും വഴി ആസിഡ് ആക്രമണം നടത്തുകയും ഇരു കൈകൾക്കും പോള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

പ്രാഥമിക അന്വേഷണത്തിൽ പ്രതി മാസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇഷാൻ, അർമാൻ എന്നിവരുൾപ്പെടെ മൂന്ന് പ്രതികൾ ഒളിവിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തെരച്ചിൽ നടത്തുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com