അതിർത്തിയിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്ക്

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആർണിയ സെക്റ്ററിലെ വിക്രം പോസ്റ്റിലേക്ക് പ്രകോപനം കൂടാതെ പാകിസ്ഥാൻ റേഞ്ചർമാർ വെടിവയ്പ്പ് ആരംഭിച്ചത്.
Representative image
Representative image
Updated on

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ പാക് വെടിവയ്പ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആർണിയ സെക്റ്ററിലെ വിക്രം പോസ്റ്റിലേക്ക് പ്രകോപനം കൂടാതെ പാകിസ്ഥാൻ റേഞ്ചർമാർ വെടിവയ്പ്പ് ആരംഭിച്ചത്.

ആക്രമണ സമയത്ത് പോസ്റ്റിലെ വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ജവാന്മാർക്ക് ചികിത്സ ലഭ്യമാക്കി. പാക്കിസ്ഥാന്‍റെ ഇഖ്ബാൽ, ഖന്നൂർ പോസ്റ്റുകളിൽ നിന്ന് സ്നൈപ്പർമാർ ആക്രമിച്ചതായാണ് ബിഎസ്എഫിന്‍റെ നിഗമനം.

2021 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പു വച്ച വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com