മംഗളൂരുവിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; 2 കുട്ടികൾ മരിച്ചു

കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്
two children dies after mangalore landslide house collapsed

മംഗളൂരുവിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; 2 കുഞ്ഞുങ്ങൾ മരിച്ചു

Updated on

മംഗളൂരു: മംഗളൂരുവിലെ ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുട്ടികൾ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വ‍യസുകാരൻ ആര്യൻ, രണ്ടു വയസുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്.

കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പുറത്തെടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.

ഇവരുടെ മുത്തശ്ശിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com