മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ ഭൂചലനം

ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിലെ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ്, പാർഭാനി ജില്ലകളിലെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ 6.09 നും ,6.19 നും യഥാക്രമം 4.5,3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹിംഗോലി ജില്ലയിലെ കലംനൂരി താലൂക്കിലെ ജാംബ് ഗ്രാമത്തിലാണു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നു നന്ദേഡിലെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നന്ദേഡിൽ, നഗരത്തിന്‍റെ ചില പ്രദേശങ്ങളിലും ജില്ലയിലെ അർധപുർ, മുദ്ഖേഡ്, നൈഗാവ്, ഡെഗ്ലൂർ, ബിലോളി താലൂക്കുകളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കലക്‌ടർ അഭിജിത് റാവുത്ത് അഭ്യർഥിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com