24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

ബിജാപൂരിൽ 7 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു
Two Fierce Encounters in Chhattisgarh Five Killed in 24 Hours

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

file image

Updated on

റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭീകര ഏറ്റുമുട്ടൽ. 24 മമണിക്കൂറിനിടെ സംസ്ഥാനത്ത് 5 മാവോയിസ്റ്റുകളെ വധിച്ചു. സുരക്ഷാ സേന സുക്മ, ബിജാപൂർ ജില്ലകളിലായി നടത്തിയ വെടിവയ്പ്പിലാണ് മാവോയിസ്റ്റുകൾ‌ കൊല്ലപ്പെട്ടത്.

നിരവധി കേസുകളിൽ ഉൾപ്പെട്ടതും ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ടിരിക്കുന്നതുമായ മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ടത്. സുക്മയിൽ, 5 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മലംഗീർ ഏരിയ കമ്മിറ്റി അംഗം ബൂസ്‌കി നുപ്പോ വ്യാഴാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ബിജാപൂരിൽ 7 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മങ്കേലി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിൽ ശക്തമായ വെടിവയ്പിൽ കലാശിച്ചു. സ്ഥലത്ത് നിന്ന് 3.15 ബോർ റൈഫിൾ, വലിയ അളവിൽ സ്ഫോടകവസ്തുക്കൾ, നക്സൽ വസ്തുക്കൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com