

ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; ഝാർഖണ്ഡിൽ 2 പേർ മരിച്ചു
representative image- Ai
റാഞ്ചി: ഝാർഖണ്ഡിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു. ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 32 കാരനായ സഹിൽ രാജ് സമദും പോണ്ടേരം സമദ് എന്ന 25 കാരനുമാണ് മരണപ്പെട്ടത്. ഇവരെ ഉടനെ സമീപത്തുള്ള പ്രാഥമിക ആരോഗ‍്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ വച്ച് ഡോക്റ്റർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ടോക്ലോ പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്തപ്പോൾ ഒരു കൂട്ടം യുവാക്കൾ ഫുട്ബോൾ കളിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മാതാപിതാക്കൾ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ടോക്ലോ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസർ അങ്കിത് കുമാർ വ‍്യക്തമാക്കി.