
യുഎഇയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി
ന്യൂഡൽഹി: യുഎഇയിൽ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊലപാതക്കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
യുഎഇ പൗരനെ വധിച്ചതിനായിരുന്നു മുഹമ്മദിന്‍റെ വധശിക്ഷ. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരന്‍ വിചാരണ നേരിട്ടത്. രണ്ടു പേരുടെയും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്ക് സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.