കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഏറ്റുമുട്ടലാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്യുന്നത്.
കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികർ രണ്ട് ഭീകരരെ വധിച്ചു. വടക്കൻ കശ്മീരിലെ പായീൻ ക്രീരി മേഖലയിൽ ഭീകരരുടെ സാനിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

പരിശോധന സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല. എകെ 47 റൈഫിൾ, പിസ്റ്റൾ, വെടിയുണ്ടകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതു രണ്ടാമത്തെ ഏറ്റുമുട്ടലാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്യുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com