എയർഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

പോസിറ്റീവായ പരിശോധനാ ഫലങ്ങൾ വീണ്ടും വിശദമായ പരിശോധനയ്ക്ക് അയച്ചു
two more air india pilots failed in primary drug test

എയർഇന്ത്യയിലെ ലഹരി പരിശോധന; 2 പൈലറ്റുമാരുടെ ഫലം പോസിറ്റീവ്

file image

Updated on

ന്യൂഡൽഹി: എയർഇന്ത്യ പൈലറ്റുമാരിൽ നടത്തിയ ലഹരി പരിശോധനയിൽ 2 പേരുടെ പ്രാഥമിക പരിശോധനാ ഫലം പോസ്റ്റിവായതായി റിപ്പോർട്ട്. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലെ ക്യാപ്റ്റൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി പരിശോധന നിർബന്ധമാക്കിയത്.

പോസിറ്റീവായ പരിശോധനാ ഫലങ്ങൾ വീണ്ടും വിശദമായ പരിശോധനയ്ക്ക് അയച്ചു. അന്തിമ ഫലം വരുന്നത് അനുസരിച്ചാവും തുടർനടപടികൾ. ഇതിനു സാധാരണ 24 മുതൽ 48 മണിക്കൂർ വരെ എടുക്കും.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിനയിലെ പൈലറ്റുമാർക്കാണ് ലഹരി നിർണയ പരിശോധന നിർബന്ധമാക്കിയത്. ജീവനക്കാർക്ക് ഇത് സംബന്ധിച്ച ഇമെയിലുകൾ നൽകിയിരുന്നു. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയർത്തുന്നത്.

logo
Metro Vaartha
www.metrovaartha.com